പാ​ലാ: ആ​ഗോ​ള ല​ഹ​രി​വി​രു​ദ്ധ ദി​ന​മാ​യ നാ​ളെ പാ​ലാ രൂ​പ​ത കെ​സി​ബി​സി മ​ദ്യല​ഹ​രി വി​രു​ദ്ധ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ മാ​സാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് പാ​ലാ​യി​ല്‍ തു​ട​ക്കം കു​റി​ക്കും.​നാ​ളെ രാ​വി​ലെ 11.30ന് ​പാ​ലാ അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ലാ​ണ് രൂ​പ​താ​ത​ല പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്ന​ത്. സ​മ്മേ​ള​നം ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​സാ​ദ് കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി, മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് പീ​റ്റ​ര്‍, മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ല്‍, ഫാ. ​ജോ​ര്‍​ജ് പു​ല്ലു​കാ​ലാ​യി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​മി​നി​മോ​ള്‍ മാ​ത്യു, സാ​ബു ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

ഒ​രു മാ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ല​ഹ​രി​വി​രു​ദ്ധ സ​മ്മേ​ള​ന​ങ്ങ​ള്‍, സെ​മി​നാ​റു​ക​ള്‍, കോ​ര്‍​ണ​ര്‍ യോ​ഗ​ങ്ങ​ള്‍, തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലൂ​ടെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യു​മു​ള്ള സ​ന്ദേ​ശ-​പ്ര​തി​ജ്ഞാ പ​രി​പാ​ടി​ക​ള്‍, ല​ഘു​ലേ​ഖ​ക​ള്‍, ഹ്രസ്വ​ചി​ത്ര പ്ര​ദ​ര്‍​ശ​നം എ​ന്നി​വ ന​ട​ത്തും. സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കും.

രൂ​പ​ത​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ള്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ക​യും പ​രി​പാ​ടി​ക​ള്‍​ക്ക് സ​ജീ​വ പ​ങ്കാ​ളി​ക​ളാ​കു​ക​യും ചെ​യ്യും. കേ​ര​ള ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് അ​ന്നേ​ദി​വ​സം രൂ​പ​ത​യി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യും വി​വി​ധ പ​രി​പാ​ടി​ക​ള്‍ ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്യും. പ​രി​പാ​ടി​ക​ള്‍​ക്ക് ആ​ന്‍റ​ണി മാ​ത്യു, ജോ​സ് ക​വി​യി​ല്‍, അ​ല​ക്സ് കെ. ​എ​മ്മാ​നു​വ​ല്‍, ടി​ന്‍റു അ​ല​ക്സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.