വൈ​ക്കം:​ കി​സാ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ പ​ഠ​നയാ​ത്രാ​സം​ഘം ഇ​ന്നു താ​യ്‌ലൻഡി​ലേ​ക്ക്. താ​യ്‌ല​ൻഡി​ലെ ചോ​ൻ​ബു​രി കോ​ള​ജ് ഓ​ഫ് അ​ഗ്രി​ക്ക​ൾ​ച്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന പ​ഠ​ന​യാ​ത്ര​യി​ൽ കെ​എ​സ്എ​സ് അം​ഗ​ങ്ങ​ളും ക​ർ​ഷ​ക​രുമ​ട​ക്കം 96 പേ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്നു നെ​ടു​മ്പാ​ശേ​രി​യി​ൽനി​ന്ന് സം​ഘം പു​റ​പ്പെ​ടും. അ​ഞ്ചു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ് യാ​ത്ര.

കി​സാ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി ദേ​ശീ​യ ചെ​യ​ർ​മാ​ൻ ജോ​സ് ത​യ്യി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന പ​ഠ​ന​യാ​ത്ര​യി​ൽ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷ്, സം​സ്ഥാ​ന പ്ര​സി​ഡന്‍റ് ജോ​യി മൂ​ക്ക​ൻ​തോ​ട്ടം എ​ന്നി​വ​രും ദേ​ശീ​യ, സം​സ്ഥാ​ന കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളും നാ​ഷ​ണ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ​മാ​രും പ​ങ്കെ​ടു​ക്കും.

ക​ർ​ഷ​ക​ർ​ക്കും കൃ​ഷി​യി​ൽ താ​ത്​പ​ര്യ​മു​ള്ള യാ​ത്രി​ക​ർ​ക്കും പു​തി​യ കൃ​ഷി​രീ​തി​ക​ൾ, കാ​ർ​ഷി​ക​യ​ന്ത്ര, ഉ​പ​ക​ര​ങ്ങ​ളു​ടെ പ്ര​യോ​ഗം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള പു​തി​യ അ​റി​വു​ക​ൾ നേ​ടാ​ൻ ഈ ​യാ​ത്ര പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് കെ​എ​സ്എ​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജോ​സ് ത​യ്യി​ലും ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​ സു​രേ​ഷും പ​റ​ഞ്ഞു.