ലിറ്റില്‍ കൈറ്റ്സ് നോഡല്‍ ഓഫീസര്‍മാരുടെ ജില്ലാതല ശില്പശാല പൂര്‍ത്തിയായി
1569900
Tuesday, June 24, 2025 5:18 AM IST
കോട്ടയം: ഈ അധ്യയനവര്‍ഷം പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും നിര്‍മിതബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങള്‍ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത്. കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ലിറ്റില്‍ കൈറ്റ്സ് നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള ജില്ലാതല ശില്പശാലയില് മുഖ്യപ്രഭാഷണം ഓണ്‍ലൈനായി നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 140 യൂണിറ്റുകളില്‍നിന്നായി 240 മാസ്റ്റര്‍, മിസ്ട്രസ്മാര് പങ്കെടുത്തു. ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്കുന്ന തരത്തിലുള്ള വിവിധ അവതരണങ്ങളും സെഷനുകളും ഉള്‍പ്പെട്ടതായിരുന്നു ശില്പശാല.
കൈറ്റ് ജില്ലാ-കോ ഓര്‍ഡിനേറ്റര്‍ തോമസ് വര്‍ഗീസ്, ജില്ലയിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.