റോഡിലെ കുഴി ഭീഷണിയായി
1570266
Wednesday, June 25, 2025 6:57 AM IST
പള്ളിക്കത്തോട്: ടൗണിൽനിന്ന് ചെങ്ങളത്തിനുള്ള റോഡിന്റെ തുടക്കത്തിൽ ജൽ ജീവൻ പൈപ്പ് ലൈനിനായി കുഴിച്ച ഭാഗം വെള്ളം ഒഴുകി വാഹനത്തിനു കടന്നുപോകാൻ കഴിയാത്തവിധം കുഴിയായി. ഇവിടെ ടൂവീലറുകൾ അപകടത്തിൽപ്പെടുന്നത് പതിവായി. വനിതാ പഞ്ചായത്ത് മെംബറുടെ സ്കൂട്ടറും ഈ കുഴിയിൽ വീണു മറിഞ്ഞിരുന്നു.
വലിയ അപകടം ഉണ്ടാകുന്നതിനു മുന്പ് കുഴിയടച്ച് അധികൃതർ പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോജി മാത്യു ആവശ്യപ്പെട്ടു.