വൈ​ക്കം: മൈ​ൽ സ്റ്റോ​ൺ സ്വി​മ്മിം​ഗ് പ്രൊമോ​ട്ടിം​ഗ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന, വൈ​ക്കം ന​ഗ​ര​സ​ഭ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്വിം ​കേ​ര​ള സ്വിം ​മൂ​ന്നാം​ഘ​ട്ട നീ​ന്ത​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി​ക്ക് വൈ​ക്ക​ത്ത് തു​ട​ക്ക​മാ​യി.

വൈ​ക്കം തോ​ട്ടു​വ​ക്ക​ത്ത് പൂ​രകു​ള​ത്തി​ൽ ആ​രം​ഭി​ച്ച നീ​ന്ത​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഫ്ലാ​ഗ് ഓ​ഫ് വൈ​ക്കം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​ത രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു.​ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി. സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ​പ​രി​ശീ​ല​നം ആ​രം​ഭി​ച്ച ദി​നം​ത​ന്നെ 93 കു​ട്ടി​ക​ൾ നീ​ന്ത​ൽ അ​ഭ്യ​സി​ക്കാ​നെ​ത്തി.