മുട്ടത്തുവര്‍ക്കി ലൈബ്രറിയില്‍ പ്രതിഭകൾക്ക് അനുമോദനം
1569906
Tuesday, June 24, 2025 5:18 AM IST
ഇത്തിത്താനം: പ്രതിഭാഗ്രാമം മുട്ടത്തുവര്‍ക്കി മെമ്മോറിയല്‍ ലൈബ്രറിയില്‍ നടന്ന മെറിറ്റ് ഈവനിംഗില്‍ 2024-25 പ്രവര്‍ത്തനവര്‍ഷം അക്കാദമിക് രംഗത്ത് മികച്ച നിലവാരം പുലര്‍ത്തിയവരെ അനുമോദിച്ചു.
ലൈബ്രറി പ്രസിഡന്റ് ഡോ.സാജു കണ്ണന്തറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നന്മ മനോജ്, ആദിത്യന് ഷൈജു, എം.ആര്. ജയലക്ഷ്മി, മരിയ തോമസ് എന്നിവരെ അനുമോദിച്ചു. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് കരസ്ഥമാക്കിയ ജയിംസ് കണ്ണന്തറയെയും അഭിനന്ദിച്ചു.
ലൈബ്രറി സെക്രട്ടറി ജോര്‍ജുകുട്ടി പനച്ചിങ്കല്‍, വൈസ് പ്രസിഡന്റ് മനോജ് മുളപ്പഞ്ചേരില്‍, ജോയിന്റ് സെക്രട്ടറി എം.ജെ. വിനയചന്ദ്രന്, വനിതാ വേദി പ്രസിഡന്റ് ബീതാ ജോണ്സണ്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജിജു കുരുവിള എന്നിവര്‍ പ്രസംഗിച്ചു.