പാ​ലാ: മു​രി​ക്കും​പു​ഴ​യി​ലു​ള്ള ന​ഗ​ര​സ​ഭാ ഷോ​പ്പിം​ഗ് കേം​പ്ല​ക്‌​സി​ന്‍റെ സ​മീ​പ​ത്തെ മി​നി എം​സി​എ​ഫ് നാ​ട്ടു​കാ​രെ​യും വ്യാ​പാ​രി​ക​ളെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

ന​ഗ​ര​സ​ഭ 19-ാം വാ​ര്‍​ഡ് തെ​ക്കേ​ക്ക​ര​യി​ലെ ന​ഗ​ര​സ​ഭാ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​നോ​ടു ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന ഈ ​ഭാ​ഗം ഇ​പ്പോ​ള്‍ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. എം​സി​എ​ഫി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ അ​ട​ക്കം വ​ലി​ച്ചെ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ഇ​വി​ടെ കൊ​തു​കു​ശ​ല്യ​വും രൂ​ക്ഷ​മാ​യി. എ​ത്ര​യും വേ​ഗം എം​സി​എ​ഫും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.