എമർജൻസി റെസ്പോൺസ് ടീമംഗങ്ങൾക്ക് പരിശീലനം സംഘടിപ്പിച്ചു
1570051
Tuesday, June 24, 2025 11:15 PM IST
വാഴൂർ: ദുരന്തനിവാരണ പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് പഞ്ചായത്തുകളിലെയും എമർജൻസി റെസ്പോൺസ് ടീം അംഗങ്ങൾക്കുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. അപകടത്തിൽ പരിക്കേൽക്കുന്നവർക്കും വിഷബാധയേൽക്കുന്നവർക്കും പ്രാഥമിക ശുശ്രൂഷ നൽകുന്നത് എങ്ങനെയെന്നും വെള്ളപ്പൊക്കവും അഗ്നിബാധയും ഉണ്ടാകുമ്പോൾ അവലംബിക്കേണ്ട രക്ഷാമാർഗങ്ങളെക്കുറിച്ചുമാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകഷ് കെ. മണി പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.എം. ജോൺ, ബി. രവീന്ദ്രൻ നായർ, ജോയിന്റ് ബിഡിഒ കെ. സിയാദ് എന്നിവർ പ്രസംഗിച്ചു. പാമ്പാടി ഫയർ ഫോഴ്സിലെ സീനിയർ ഫയർ ഓഫീസർ ടി. അഭിലാഷ്, ഇടയിരിക്കപ്പുഴ പബ്ലിക് ഹെൽത്ത് ലാബിലെ എപ്പിഡർമോളജിസ്റ്റ് സിൻസി മെറിൻ വർഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു.