പി.എന്‍. പണിക്കര്‍ അനുസ്മരണവും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും നടത്തി
1570263
Wednesday, June 25, 2025 6:57 AM IST
അയര്‍ക്കുന്നം: ചേന്നാമറ്റം സിസ്റ്റര്‍ അല്‍ഫോന്‍സാസ് യുപി സ്കൂളില്‍ വായന വാരാചരണത്തിന്റെ ഭാഗമായി പി.എന്‍. പണിക്കര്‍ അനുസ്മരണവും അലുമ്നി അസോസിയേഷന്റെ സഹകരണത്തോടെ ആരംഭിച്ച റീഡിംഗ് കോര്‍ണറിന്റെയും നവീകരിച്ച ലൈബ്രറിയുടെയും ഉദ്ഘാനവും നടത്തി.
സ്കൂള്‍ മാനേജര്‍ റവ. ഡോ. ജോസഫ് പാറയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് അലുമ്നി അസോസിയേഷന് വിവിധ ദിനപത്രങ്ങളും കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണങ്ങളും സ്പോണ്സര് ചെയ്തു.
പ്രധാനാധ്യാപിക കുഞ്ഞുമോള്‍ ആന്റണി, അസോസിയേഷന് ഭാരവാഹികളായ ജോയ് മാത്യു പൂവന്പുഴയ്ക്കല്, മാത്യു അപ്പച്ചേരില്‍, ടി.വി. ജോണ്‍ തോപ്പില്‍, പി.ജെ. ജോസ് പൂവമ്പുഴയ്ക്കല്, എ.പി. ഫിലിപ്പ് അപ്പച്ചേരില്‍, തോമസ് ജോസഫ് തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
അധ്യാപികമാരായ നീനു തോമസ്, ജോസ്മിന്‍ ജോണ്‍, റിന്‍സി കുര്യാക്കോസ്, മഞ്ജു ഉദയകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.