സ്ലീ​വാ​പു​രം: ക​ത്തി​യു​മാ​യി വീ​ടു​ക​ളിൽ അ​തി​ക്ര​മി​ച്ചു ക​യ​റി​ യു​വാ​വ് ആ​ളു​ക​ളെ ഭീ​ഷി​ണി​പ്പെ​ടു​ത്തു​ക​യും ചീ​ത്ത വി​ളി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നാ​യ ബിജുവിനെതിരേ നാ​ട്ടു​കാ​ര്‍ ക​ടു​ത്തു​രു​ത്തി, കു​റ​വി​ല​ങ്ങാ​ട് സ്റ്റേ​ഷ​നു​ക​ളി​ല്‍ പ​രാ​തി ന​ല്‍​കി.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് സ്ലീ​വാ​പു​ര​ത്താ​ണ് സം​ഭ​വം. ക​ശാ​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ക​ത്തി​യു​മാ​യി​ യുവാവ് ആ​ളു​ക​ളെ ആ​ക്ര​മി​ച്ചെ​ന്നു പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ തെ​ന്നാ​ട്ടി​ല്‍ എ​ബി​ന്‍ ജോ​ണി​ന് ക​ഴു​ത്തി​ല്‍ മു​റി​വേ​റ്റു. സ​ജി മൂ​ത്തേ​ടം, സോ​ജ​ന്‍ പ​ടി​ഞ്ഞാ​റ്റു​ക​ര, ഷി​നോ​യി തൂ​മ്പ​ശേരി​ല്‍ എ​ന്നി​വ​ര്‍​ക്കും ഇ​യാ​ളു‌ടെ ആക്രമണത്തിൽ പരിക്കേറ്റു.

നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെത്തു​ട​ര്‍​ന്ന് ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ്ഥ​ല​ത്തെത്തി​യെ​ങ്കി​ലും ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കെ​എ​സ്ഇ​ബി​യി​ല്‍ ജോ​ലി​യു​ണ്ടെ​ങ്കി​ലും ജോ​ലിക്കു ഹാ​ജ​രാ​കാ​തെ ഇ​യാ​ള്‍ ത​ടിക്ക​ച്ച​വ​ടം ന​ട​ത്തിവ​രി​ക​യാ​ണെ​ന്നും ഈ ​മേ​ഖ​ല​യി​ലും ഇ​യാ​ള്‍​ക്കെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​ണ്ടെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.