അന്താരാഷ്ട്ര ഒളിമ്പിക് ദിനമാചരിച്ച് ഗുഡ് ഷെപ്പേഡ് സ്കൂള്‍
1569905
Tuesday, June 24, 2025 5:18 AM IST
തെങ്ങണ: ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂളും കേരള ഒളിമ്പിക് അസോസിയേഷനും ചേര്‍ന്ന് അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം നടത്തി. തൃക്കൊടിത്താനം സബ് ഇന്‍സ്പെക്ടര്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
ഇന്റര്‍നാഷണല്‍ നീന്തല്‍ താരമായ സുമി സിറിയക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികള്‍ക്കായി പെയിന്റിംഗ്, പോസ്റ്റര്‍ ഡിസൈനിംഗ്, സ്പോട്സ് ക്വിസ് തുടങ്ങി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നായി എത്തിച്ചേര്‍ന്ന ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ മിനി മാരത്തോണില്‍ പങ്കെടുത്തു.
സ്കൂള്‍ മാനേജര്‍ ജോണ്സണ് ഏബ്രഹാം, ട്രഷറര്‍ പ്രിയ കെ. ഏബ്രഹാം, പ്രിന്‍സിപ്പല്‍ ഡോ. സുനിത സതീഷ്, വൈസ് പ്രിന്‍സിപ്പല്‍ സോണി ജോസ്, അസിസ്റ്റന്റ് മാനേജര്‍ തമ്പി കുര്യന്, ഹെഡ്മിസ്ട്രസ് ശ്യാമ സജീവ് എന്നിവര്‍ പ്രസംഗിച്ചു.