സര്‍ക്കാര്‍ പട്ടികജാതി സമൂഹത്തിനൊപ്പം: മന്ത്രി വി.എന്‍. വാസവന്
1570267
Wednesday, June 25, 2025 6:57 AM IST
ഏറ്റുമാനൂര്‍: ഉപസംവരണം സംബന്ധിച്ച സുപ്രീംകോടതി വിധിയിലും ജാതി സെന്‍സസ് വിഷയത്തിലും പട്ടികജാതി സമൂഹത്തിനൊപ്പമാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി വി.എന്‍. വാസവന്. ഭാരതീയ വേലന്‍ സൊസൈറ്റി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി.വി. പ്രസന്നന് അധ്യക്ഷത വഹിച്ചു. ബിവിഎസ് സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.