ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വോളിബോള്‍ മത്സരം : ലഹരിക്കെതിരേ കൈയൊപ്പ് പതിപ്പിച്ച് കളക്ടറും മത്സരാര്ഥികളും
1570264
Wednesday, June 25, 2025 6:57 AM IST
കോട്ടയം: ജില്ലാ സാമൂഹികനീതി ഓഫീസ്, നശാമുക്ത് ഭാരത് അഭിയാന് (എന്‍എംബിഎ) കാമ്പയിന്റെ ഭാഗമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ ജില്ലാതല വോളിബോള്‍ മത്സരം നടത്തി.
നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ടീം അംഗങ്ങള്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മത്സരത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ജില്ലാ സാമൂഹികനീതി ഓഫീസര്‍ പി. പ്രദീപ്, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍, സെക്രട്ടറി മായാദേവി, ജില്ലാ സാമൂഹ്യനീതി ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് എം.വി. സഞ്ജയന് എന്നിവര്‍ പ്രസംഗിച്ചു.