അപകടാവസ്ഥയിലായ ആൽമരം മുറിച്ചുനീക്കണമെന്ന്
1569898
Tuesday, June 24, 2025 5:18 AM IST
ടിവിപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കിഴിലുള്ള ടിവിപുരം സ്വയംഭൂ സരസ്വതീക്ഷേത്രത്തിലെ ആൽമരം അപകടാവസ്ഥയിൽ. തിടപ്പള്ളിയോടു ചേർന്നുനിൽക്കുന്ന ആൽമരത്തിന്റെ തറ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കമ്പുകൾ വളർന്ന് പടർന്നു പന്തലിച്ചു. വള്ളിപ്പടർപ്പുകൾ പടർന്നതിനാൽ ഏതുനിമിഷവും ആൽമരം മറിഞ്ഞു വീഴാവുന്ന നിലയിലാണ്.
അപകടമുണ്ടായാൽ ശ്രീകോവിൽ തിടപ്പള്ളി എന്നിവ ഉൾപ്പെടെ തകർന്നു വീഴും. ദൂരെ സ്ഥലങ്ങളിൽനിന്നുപോലും ധാരാളം ഭക്തജനങ്ങൾ എത്തിച്ചേരുന്ന ക്ഷേത്രമാണിത്. അപകടാവസ്ഥയിലുള്ള ആൽമരം മുറിച്ചുനീക്കുന്നതിന് ദേവസ്വം ബോർഡ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.