ക​ടു​ത്തു​രു​ത്തി: അ​ധ്യാ​പ​ക​നും പ്ര​ഭാ​ഷ​ക​നും ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി ഇ​ട​വ​കാം​ഗ​വു​മാ​യി​രു​ന്ന ഫാ. ​ജി.‌ടി. വ​ട​ക്കേ​ലി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം അ​ഖി​ല​കേ​ര​ള പ്ര​സം​ഗ​മ​ത്സ​രം ന​ട​ത്തു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ എ​ന്‍​ഡോ​വ്മെ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജൂണി​യ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​സം​ഗമ​ത്സ​രം ന​ട​ത്തു​ക.

29ന് 2.30ന് ക​ടു​ത്തു​രു​ത്തി താ​ഴ​ത്തു​പ​ള്ളി പാ​രീ​ഷ് ഹാ​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു വി​ഷ​യ​ങ്ങ​ള്‍ നേ​ര​ത്തേ അ​റി​യി​ക്കും. ഇ​തി​ല്‍ ഒ​ന്ന് പ്ര​സം​ഗ സ​മ​യ​ത്ത് ന​റു​ക്കി​ട്ട് നി​ശ്ച​യി​ക്കും. സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​നു​ള്ള വി​ഷ​യം പ്ര​സം​ഗ​സ​മ​യ​ത്താ​വും ന​ല്‍​കു​ക. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന​വ​ര്‍​ക്ക് 5,001, 3,001, 2,001 രൂ​പ കാ​ഷ് അ​വാ​ര്‍​ഡും ഫ​ല​ക​വും സ​ര്‍​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ക്കും.

മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 27ന് ​വൈ​കു​ന്നേ​രം നാ​ലി​നു മു​മ്പ് പേ​ര് ര​ജി​സ്റ്റര്‍ ചെ​യ്യ​ണം. ഫോ​ണ്‍ - 85904 70531.