ഗ്രാമീണ റോഡ് ശുചിയാക്കി കുടുംബക്കൂട്ടായ്മ
1570427
Thursday, June 26, 2025 7:33 AM IST
കുറവിലങ്ങാട്: മുക്കേല്‍-ചെറുകരപ്പാറ ഗ്രാമീണ റോഡ് ശുചിയാക്കി കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്തമറിയം തീര്‍ഥാടന ദേവലായത്തിലെ ഒന്‍പതാം വാര്‍ഡിലെ വിശുദ്ധ ക്ലാരയുടെ നാമത്തിലുള്ള കുടുംബക്കൂട്ടായ്മ അംഗങ്ങള്‍. സാമൂഹിക പ്രതിബദ്ധതയുള്ള മറ്റു പദ്ധതികളും ഏറ്റെടുത്ത് നടത്താനുള്ള ആലോചനയിലാണു കൂട്ടായ്മയിലുള്ള അംഗങ്ങള്‍. വാര്‍ഡിലെ പള്ളിയോഗ പ്രതിനിധി, കുടുംബക്കൂട്ടായ്മ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നൽകി.