വാ​ഴൂ​ർ: താ​മ​സ​സ്ഥ​ല​ത്ത് പു​ഴു​വ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മു​ൻ സൈ​നി​ക​ൻ മ​രി​ച്ചു. കൊ​ടു​ങ്ങൂ​ർ ക​വ​ല​യ്ക്ക് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വൈ​ര​മ​ല സാ​ബു (60) ആ​ണ് മ​രി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി കൊ​ടു​ങ്ങൂ​രി​ൽ ഒ​റ്റ​യ്ക്ക് ക​ഴി​ഞ്ഞി​രു​ന്ന സാ​ബു​വി​നെ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് പു​ഴു​വ​രി​ച്ച് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തം​ഗം എ​സ്. അ​ജി​ത്ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആം​ബു​ല​ൻ​സ് എ​ത്തി​ച്ച് സാ​ബു​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30ഓ​ടെ മ​രി​ച്ചു. ദി​വ​സ​ങ്ങ​ളാ​യി അ​സു​ഖം മൂ​ലം കി​ട​പ്പി​ലാ​യി​രു​ന്നു സാ​ബു. ശ​രീ​ര​ത്തെ മു​റി​വു​ക​ൾ പ​ഴു​ത്ത് പു​ഴു​വ​രി​ച്ചു കി​ട​ന്ന​ത് ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ട​യാണ് നാ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം മുട്ട​മ്പ​ലം ശ്മ​ശാ​ന​ത്തി​ൽ സം​സ്‌​ക​രി​ച്ചു.