മിഷന്‍ലീഗ് പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം നിർവഹിച്ചു
1570419
Thursday, June 26, 2025 7:06 AM IST
ചങ്ങനാശേരി: ചെറുപുഷ്പ മിഷന്‍ലീഗ് ചങ്ങനാശേരി മേഖല പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്ഘാടനം വെരൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ മിഷലീഗ് അതിരൂപത ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ നിര്‍വഹിച്ചു. മേഖല പ്രസിഡന്റ് ഹയാ ടോജി അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടര്‍ ഫാ. ജോസഫ് കുറശേരി മുഖ്യസന്ദേശം നല്കി. കുഞ്ഞേട്ടന് പുരസ്കാര ജേതാവ് ജോണ്സന് കാഞ്ഞിരക്കാട്ടിനെയും അതിരൂപത സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടിന്റോ സെബാസ്റ്റ്യന്‍, ദിവ്യാ മരിയ ജയിംസ്, ഹയാ ടോജി, കെ.പി. മാത്യു എന്നിവരെയും ആദരിച്ചു.
ജോണ്സന് പെരുമ്പായി, ജോസുകുട്ടി കുട്ടംപേരൂര്‍, സിസ്റ്റര്‍ കാര്‍മല്‍ എഫ്സിസി, ടി.എം. സ്റ്റാനി, ജൂലി വര്‍ഗീസ്, ദിവ്യ മരിയ ജെയിംസ്, ജോയല്‍ ജോസഫ്, റോണി ജോസഫ്, സോണിയ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.