അയര്‍ക്കുന്നം ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍ തിരുനാൾ
1570411
Thursday, June 26, 2025 6:50 AM IST
അയര്‍ക്കുന്നം: ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ നൊവേനയ്ക്കും തിരുനാളിനും തുടക്കമായി. 27, 28, 29 തീയതികളിലാണ് പ്രധാന തിരുനാള്‍. നാളെ വൈകുന്നേരം അഞ്ചിന് ജപമാല, 5.30നു കൊടിയേറ്റ്, തുടര്‍ന്ന് ദിവ്യബലി, ഫാ. അരുണ്‍ സിഎസ്സി, 28നു വൈകുന്നേരം അഞ്ചിന്ന് ജപമാല,
തുടര്‍ന്ന് ദിവ്യബലി, വിജയപുരം കൂരിയ മോഡറേറ്റര്‍ ഫാ. ജോസഫ് അജി ചെറുകാക്രാംചേരില്, 29നു രാവിലെ 10ന് ജപമാല തുടര്‍ന്ന് തിരുനാള്‍ ദിവ്യബലി നല്ലിടയന് ഫൊറോന വികാരി ഫാ. വില്‍സണ്‍ കപ്പാട്ടില്‍ ഒസിസി, തുടര്‍ന്ന് ദിവ്യകാരുണ്യപ്രദക്ഷിണം, കൊടിയിറക്ക്, 12.30ന് നേര്‍ച്ച.
തിരുനാള്‍ കര്‍മങ്ങള്‍ക്ക് പള്ളി വികാരി ഫാ. തോമസ് കളരിപ്പറമ്പില്‍, സെക്രട്ടറി സജി കവലച്ചാലില്, കണ്‍വീനര്‍ പ്രവീണ്‍ ലൂക്കോസ് എന്നിവര്‍ നേതൃത്വം നല്‍കും.