ചെ​മ്മ​ല​മ​റ്റം:​ അ​ന്താ​രാ​ഷ്ട്ര ല​ഹ​രിവി​രു​ദ്ധ ദി​ന​ത്തിന്‍റെ ഭാ​ഗ​മാ​യി കെസിഎസ്എൽ പാ​ലാ രൂ​പ​ത​യും ചെ​മ്മ​ല​മ​റ്റം ലി​റ്റി​ൽ ഫ്‌​ള​വ​ർ ഹൈ​സ്കു​ളും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ല​ഹ​രിവി​രു​ദ്ധ സ​മ്മേ​ള​നം ശ്ര​ദ്ധ​യ​മാ​യി വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു കോ​ർ​പ​റേ​റ്റ് എ​ഡ്യുക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ.​ ജോ​ർ​ജ് പു​ല്ലുകാ​ലാ​യി​ൽ, തി​ട​നാ​ട് സ​ബ് ഇ​ൻ​സ്പ​ക്ട​ർ ശ്യാം ​കെ., ഹെ​ഡ്മാ​സ്റ്റ​ർ ജോ​ബെ​റ്റ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ലാ: സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എം. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ സ​മ്മേ​ള​നം പാ​ലാ സിവിൽ പോലീസ് ഓഫീസർ ലി​കേ​ഷ് കാ​ർ​ത്തി​കേ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ ഫാ. ​റെ​ജി തെ​ങ്ങും​പ​ള്ളി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ സി​റി​യ​ക് ഡ​യ​സ്, ജോ​സി​യ വി​നോ​ദ്, തോ​മ​സ് അ​ഭി​ലാ​ഷ്, മൈ​ക്കി​ൾ തോ​മ​സ് റോ​ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് പ​ഠ​ന​മാ​ണ് ല​ഹ​രി എ​ന്ന ആ​ശ​യം പ​ങ്കു​വ​ച്ചു​കൊ​ണ്ട് കു​ട്ടി​ക​ൾ സൂം​ബ ഡാ​ൻ​സ് അ​വ​ത​രി​പ്പി​ച്ചു. ഉ​പ​ജി​ല്ലാ ട്രെ​യി​ന​റും സ്കൂ​ൾ ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​നു​മാ​യ മ​നു ജെ​യിം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഡാ​ൻ​സ് പ്ര​ദ​ർ​ശ​ന​ത്തി​ൽ സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു. സ്കൂ​ളി​ലെ അ​ഡാ​ർ​ട്ട് - വി​മു​ക്തി ക്ല​ബ്ബു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ധ്യാ​പ​ക കോ​ർ​ഡി​നേ​റ്റ​ർ ഫെ​നി​ക്സ് ഫ്രാ​ൻ​സി​സ് നേ​തൃ​ത്വം ന​ൽ​കി.