നോ ​ഡ്ര​ഗ് എ​സ്ഡി​സി@60 യെ​സ് ലൈ​ഫ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ലെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും അ​ന​ധ്യാ​പ​ക​രും ചേ​ർ​ന്ന് യെ​സ് ലൈ​ഫ് എ​ന്ന പേ​രി​ൽ ഒ​രൊ​റ്റ ചി​ത്ര​മാ​യി ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം പ​ക​ർ​ന്നു. കോ​ള​ജി​ന്‍റെ വ​ജ്ര​ജൂ​ബി​ലി വ​ർ​ഷാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു യെ​സ് ലൈ​ഫ് പ​രി​പാ​ടി. നോ ​ഡ്ര​ഗ് എ​സ്ഡി​സി @ 60 യെ​സ് ലൈ​ഫ് എ​ന്നീ വാ​ക്കു​ക​ളു​ടെ രൂ​പ​ത്തി​ൽ യ​ഥാ​ക്ര​മം ചു​വ​പ്പ്, വെ​ള്ള, പ​ച്ച നി​റ​ങ്ങ​ളി​ലു​ള്ള കാ​ർ​ഡു​ക​ൾ ഏ​ന്തി​യാ​ണ് സെ​ന്‍റ് ഡൊ​മി​നി​ക്സ് ല​ഹ​രി​വി​രു​ദ്ധ ജീ​വി​താ​നു​കൂ​ല ചി​ത്രം ര​ചി​ച്ച​ത്.

കോ​ള​ജി​ലെ അ​ധ്യാ​പ​ക​നാ​യ ഡോ. ​അ​രു​ൺ രാ​ജ് ര​ചി​ച്ച ക​വി​ത​യി​ലൂ​ടെ​യാ​ണ് ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ആ​വി​ഷ്ക​രി​ച്ച​ത്. ജീ​വി​തം മൂ​ല്യ​ങ്ങ​ൾ നി​റ​ഞ്ഞ​താ​കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന സ​ന്തോ​ഷ​ത്തെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് കാ​മ്പ​സ് ഒ​ന്നാ​കെ സൂം​ബ നൃ​ത്ത​ച്ചു​വ​ടു​ക​ൾവ​ച്ചു. തു​ട​ർ​ന്ന് ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ​യും പോ​സ്റ്റ​റു​ക​ൾ ത​യാ​റാ​ക്ക​ലും ന​ട​ത്തി.

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കോ​ള​ജി​ൽ ന​ട​ത്തി​വ​രു​ന്ന പ​ങ്കാ​ളി​ത്ത ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ണ് യെ​സ് ലൈ​ഫ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സീ​മോ​ൻ തോ​മ​സ് പ​റ​ഞ്ഞു. ല​ഹ​രി​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് സ​മൂ​ഹം ഒ​ന്നാ​കെ കൈ​കോ​ർ​ക്ക​ണ​മെ​ന്നും സ​മാ​പ​ന സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. റ​വ.​ഡോ. മ​നോ​ജ് ജോ​സ​ഫ്, പ്ര​ഫ. ബി​നോ പി. ​ജോ​സ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ജി​നു എ​ലി​സ​ബ​ത്ത്, സെ​ബാ​സ്റ്റ്യ​ൻ, ഡോ.​എ​സ്. പ്ര​ശാ​ന്ത് കു​മാ​ർ, പ്ര​ഫ. നെ​ൽ​സ​ൺ കു​ര്യാ​ക്കോ​സ്, പ്ര​ഫ. മൈ​ക്കി​ൾ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​സ്എം​വൈ​എം കാ​മ്പ​സ് ഷീ​ൽ​ഡ്

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം ഫൊ​റോ​ന എ​സ്എം​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള എ​ക്സൈ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ല​ഹ​രിവി​രു​ദ്ധ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​മ്പ​സ് ഷീ​ൽ​ഡ് എ​ന്ന പേ​രി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ളും ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വും പ്ര​തി​ജ്ഞ​യും ന​ട​ത്തി. പാ​മ്പാ​ടി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ശ്രീ​കാ​ന്ത്, എ​ക്സൈ​സ് ഓ​ഫീ​സ​ർ നി​തി​ൻ, പൊ​ൻ​കു​ന്നം ഫൊ​റോ​ന എ​സ്എം​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​നോ​ബി വെ​ള്ളാ​പ്പ​ള്ളി, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് മെ​റി​ൻ സ​ക്ക​റി​യാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ, സെ​ബി​ൻ, എ​യ്ബ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചെ​ങ്ക​ൽ ദേ​വാ​ല​യ​ത്തി​ലെ യു​വ​ജ​ന​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.

ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​ർ നടത്തി
ഇ​ള​ങ്ങു​ളം: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​ർ പൊ​ൻ​കു​ന്നം എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്പ്ര​സി​ഡ​ന്‍റ് സൂ​ര്യാ​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യിം​സ് ജീ​ര​ക​ത്തി​ൽ, കെ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​പി​ള്ള, വി.​പി. ശ​ശി, എ​സ്. ഷാ​ജി, സി​ൽ​വി വി​ത്സ​ൺ, ഷേ​ർ​ളി അ​ന്ത്യാം​കു​ളം, സി​നി ജോ​യി, ആ​ഷാ​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.