മീനച്ചിൽ ഈസ്റ്റ് ബാങ്കിന്റെ നവീകരിച്ച ചേന്നാട് ബ്രാഞ്ച് ഉദ്ഘാടനം നാളെ
1570555
Thursday, June 26, 2025 10:08 PM IST
പുഞ്ഞാർ: മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നവീകരിച്ച ചേന്നാട് ബ്രാഞ്ച് ഇടപാടുകാരുടെ സൗകര്യാർഥം ചേന്നാട് ടൗണിലുള്ള ഐക്കര സെന്റർ ബിൽഡിംഗിലേക്ക് നാളെ വൈകുന്നേരം നാലിന് മാറ്റി സ്ഥാപിക്കും നവീകരിച്ച ശഖാ മന്ദിരത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. ബാങ്ക് ചെയർമാൻ കെ.എഫ് കുര്യൻ കളപ്പുരയ്ക്കൽപറമ്പിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗവും ബാങ്ക് വൈസ് ചെയർമാനുമായ അഡ്വ. ഷോൺ ജോർജ്, ജനപ്രതിനിധികൾ, ഭരണസ സമിതി അംഗങ്ങൾ,തുടങ്ങിയവർ പങ്കെടുക്കും.