ച​​ങ്ങ​​നാ​​ശേ​​രി: ലോ​​ക​​ല​​ഹ​​രി വി​​രു​​ദ്ധ ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി സോ​​ഷ്യ​​ല്‍ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി, കേ​​ന്ദ്ര സാ​​മൂ​​ഹി​​ക​നീ​​തി ​ശാ​​ക്തി​ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ കീ​​ഴി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന സ്റ്റേ​​റ്റ് ലെ​​വ​​ല്‍ കോ-​ഓ​​ര്‍​ഡി​​നേ​​റ്റിം​​ഗ് ഏ​​ജ​​ന്‍​സി, അ​​തി​​രൂ​​പ​​ത ആ​​ത്മ​​താ കേ​​ന്ദ്രം, കെ​​സി​​എ​​സ്എ​​ല്‍, യു​​വ​​ദീ​​പ്തി എ​​സ്എം​വൈ​​എം, എ​​സ്ബി, അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജു​​ക​​ള്‍, മീ​​ഡി​​യ വി​​ല്ലേ​​ജ്, സെ​ന്‍റ് തോ​​മ​​സ് ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജ് എ​​ന്നി​​വ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ് പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

2,500 വി​​ദ്യാ​​ര്‍​ഥി​​ക​​ളെ അ​​ണി​​നി​​ര​​ത്തി എ​​സ്ബി സ്‌​​കൂ​​ളി​​ല്‍നി​​ന്നാ​​രം​​ഭി​​ക്കു​​ന്ന​ റാ​​ലി എ​​സ്ബി കോ​​ള​​ജ് മൈ​​താ​​ന​​ത്ത് സ​​മാ​​പി​​ക്കും. ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി കെ.​​പി. ടോം​​സ​​ണ്‍ ഫ്ലാ​​ഗ് ഓ​​ഫ് ചെ​​യ്യും. എ​​സ്ബി കോ​​ള​​ജി​​ല്‍ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ഷാ​​ഹു​​ല്‍ ഹ​​മീ​​ദ് ല​​ഹ​​രി വി​​രു​​ദ്ധ സ​​ന്ദേ​​ശം ന​​ല്‍​കും.

അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍​മാ​​രാ​​യ മോ​​ണ്‍.​ ആ​​ന്‍റ​​ണി എ​​ത്ത​​ക്കാ​​ട്ട്, മോ​​ണ്‍.​ സ്‌​​ക​​റി​​യ ക​​ന്യാ​​കോ​​ണി​​ല്‍, സാം​​സ്‌​​കാ​​രി​​ക നാ​​യ​​ക​​ന്‍​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും. ല​​ഹ​​രി വി​​രു​​ദ്ധ സ​​ന്ദേ​​ശം ന​​ല്‍​കു​​ന്ന തെ​​രു​​വ് നാ​​ട​​ക​​വും ഫ്ലാ​​ഷ് മോ​​ബും ഉ​​ണ്ടാ​​യി​​രി​​ക്കും.