പായിപ്പാട്ട് പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ച റോഡുകള്‍ അപകടക്കെണി; പ്രതിഷേധവുമായി നാട്ടുകാര്‍
1570423
Thursday, June 26, 2025 7:11 AM IST
പായിപ്പാട്: ജല്‍ ജീവൻ മിഷന് പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയില്‍ എത്തിച്ചില്ല. റോഡുകളിലെ യാത്രാ ദുരിതത്തിലായ പായിപ്പാട് എട്ടാംവാര്‍ഡ് നിവാസികള്‍ പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനനെ നേരില്‍ക്കണ്ട് പ്രതിഷേധം അറിയിച്ചു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ജൂലൈ 14ന് മുമ്പ് റോഡിലെ കുഴികള്‍ അടച്ച് സഞ്ചാരയോഗ്യമാക്കാമെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പിന്മേല് പ്രതിഷേധം അവസാനിപ്പിച്ചു. അബ്ദുല്‍ കലാം, നാസര്‍ കുളത്തിങ്കല്‍, അനീഷ് തന്‍സില്‍, മായ, ശോഭന, സെലീന, അനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.