മു​രി​ക്കും​വ​യ​ൽ: ശ്രീ ​ശ​ബ​രീ​ശ കോ​ള​ജ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ​യും സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ച​ങ്ങ​നാ​ശേ​രി റീ​ജ​ണ​ൽ ബി​സി​ന​സ് ഓ​ഫീ​സി​ന്‍റെ​യും പാ​ലാ ബ്ല​ഡ് ഫോ​റ​ത്തി​ന്‍റെ​യും മ​രി​യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൻ്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മു​രി​ക്കും​വ​യ​ൽ ശ്രീ ​ശ​ബ​രീ​ശ കോ​ള​ജി​ൽ മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ മു​ണ്ട​ക്ക​യം മാ​നേ​ജ​ർ അ​ർ​ജു​ൻ ആ​ർ. നാ​യ​ർ ര​ക്ത​ദാ​ന​ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ എം. ​ജി​ജീ​ഷ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ലാ ബ്ല​ഡ് ഫോ​റം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​ബു തെ​ക്കേ​മ​റ്റം ര​ക്ത​ദാ​ന സ​ന്ദേ​ശം ന​ൽ​കി.

എ​സ്ബി​ഐ മു​രി​ക്കും​വ​യ​ൽ ബ്രാ​ഞ്ച് മാ​നേ​ജ​ർ പ്ര​വീ​ൺ ശ​ശി​ധ​ര​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ വി.​ജി. ഹ​രീ​ഷ്കു​മാ​ർ, അ​രു​ൺ കെ. ​ബാ​ല​ൻ, ബി. ​അ​ഖി​ൽ​ജി​ത്, ഡോ.​വി.​ഡി. മാ​മ​ച്ച​ൻ, സി​സ്റ്റ​ർ ബി​ൻ​സി എ​ഫ്സി​സി, സി​സ്റ്റ​ർ മ​രീ​നാ ജോ​സ് എ​ഫ്സി​സി, അ​ന​ന്ത കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

യു​വ​ജ​ന​ത​യി​ൽ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത രൂ​പ​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ ശ്രീ ​ശ​ബ​രീ​ശ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​അ​ക്കാ​ദ​മി​ക വ​ർ​ഷം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ 70-ാം സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​യൊ​ട്ടാ​കെ ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. എ​ഴു​പ​ത് വി​ദ്യാ​ർ​ഥി​ക​ള​ൾ ശ്രീ ​ശ​ബ​രീ​ശ കോ​ള​ജി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ ര​ക്തം ദാ​നം ചെ​യ്തു.