ക​ടു​ത്തു​രു​ത്തി: കോ​ട്ട​യം-​എ​റ​ണാ​കു​ളം റോ​ഡി​ല്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ മ​ഴ​യ​ത്തും വെ​യി​ല​ത്തും ക​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ക​ടു​ത്തു​രു​ത്തി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു​ള്ള സൈ​ഡി​ല്‍ വെ​യി​റ്റിം​ഗ് ഷെ​ഡ് നി​ര്‍​മി​ക്കു​ന്ന​തി​ന് എം​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്ന് 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ അ​റി​യി​ച്ചു.

കോ​ട്ട​യം-​എ​റ​ണാ​കു​ളം റോ​ഡി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്നു​പോ​യ ന​മ്പ്യാ​കു​ളം വെ​യി​റ്റിം​ഗ് ഷെ​ഡ് ന​വീ​ക​രി​ക്കാ​ന്‍ അ​ഞ്ച് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യും മോ​ന്‍​സ് ജോ​സ​ഫ് അ​റി​യി​ച്ചു.