ഫ്ളാഷ് മോബ് സംഘടിപ്പിച്ചു
1570575
Thursday, June 26, 2025 11:31 PM IST
മുണ്ടക്കയം: ലഹരിക്കെതിരേ പടപൊരുതാൻ ജനമൈത്രി പോലീസിനോടു ചേർന്ന് സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ. ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ നേതൃത്വത്തിൽ മുണ്ടക്കയം ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മുണ്ടക്കയം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ രാകേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. മത്തായി മണ്ണൂർവടക്കേതിൽ, പ്രിൻസിപ്പൽ ഫാ. തോമസ് നാലന്നടിയിൽ, സ്കൂൾ ഹെഡ്ഗേൾ അയന സൂസൻ എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ വാഹന പ്രചരണ ജാഥ, ലഹരിവിരുദ്ധ ബോധനഗീതം, ലഹരിവിരുദ്ധ പ്രതിജ്ഞ, വ്യത്യസ്ത ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.