അമലോത്ഭവ തിരുനാൾ
1244829
Thursday, December 1, 2022 10:34 PM IST
രാജാക്കാട്: മുരിക്കുംതൊട്ടി സെന്റ് മരിയഗൊരേത്തി പള്ളിയുടെ കീഴിൽ പൂപ്പാറയിലുള്ള വേളാങ്കണ്ണിമാത പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളിനു കൊടിയേറി. ഇടവക വികാരി ഫാ. തോമസ് പുത്തൻപുരയിൽ കൊടിയേറ്റി. തിരുനാൾ നാലിന് സമാപിക്കും.
വിവിധ ദിവസങ്ങളിൽ ഫാ. ബിനോയി ഉപ്പുമാക്കൽ, ബ്രദർ അലക്സ് മുല്ലാപ്പറന്പൻ എന്നിവരുടെ നേതൃത്വത്തിൽ വചനപ്രഘോഷണവും തിരുനാൾ കുർബാനയും നടക്കും. നാലിന് രാവിലെ 8.30ന് മുരിക്കുംതൊട്ടി പള്ളിയങ്കണത്തിൽ വാഹന വെഞ്ചിരിപ്പ്, തുടർന്ന് പൂപ്പാറ പള്ളിയിലേക്ക് ജപമാല റാലി. ആഘോഷമായ തിരുനാൾ കുർബാന-ഫാ. സിൽജോ ആവണിക്കുന്നേൽ, ടൗണ്‍ പ്രദക്ഷിണം.