കാഞ്ഞാർ: മുസ്ലിം ലീഗ് കുടയത്തൂർ മണ്ഡലം സെക്രട്ടറി കെ.എസ്. ഫൈസലിനെ മർദിച്ച സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിലും അട്രോസിറ്റി വകുപ്പ് ചുമത്തി വാദിക്കെതിരേ കള്ളക്കേസ് എടുത്ത കാഞ്ഞാർ പോലീസിന്റെ നടപടിയിലും പ്രതിഷേധിച്ച് യുഡിഎഫ് കുടയത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞാറിൽ മാർച്ചും പൊതുയോഗവും നടത്തി.
യുഡിഎഫ് ചെയർമാൻ പി.കെ. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. മുൻ കെപിസിസി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം മുഖ്യപ്രഭാഷണം നടത്തി. കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂർ, എം.കെ. പുരുഷോത്തമൻ, കെ.കെ. മുരളീധരൻ, അബ്ബാസ് മാസ്റ്റർ, കെ.എസ്. സിയാദ്, ഫ്രാൻസിസ് പടിഞ്ഞാറേടത്ത്, ചാണ്ടി ആനിത്തോട്ടം, പി.എച്ച്. കൊന്താലം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഞ്ജലീന സിജോ, മെംബർമാരായ പുഷ്പ വിജയൻ, ലത ജോസ് എന്നിവർ പ്രസംഗിച്ചു.