എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Sunday, September 24, 2023 10:41 PM IST
മു​ട്ടം: ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ്രാ​ല കാ​ട്ടോ​ലി സ്വ​ദേ​ശി ചേ​ങ്കി​ല​ത്ത് ആ​ദ​ർ​ശ് (26) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​ന് മു​ട്ടം എ​സ്ഐ കെ.​എ​ച്ച്. ഹാ​ഷി​മും സം​ഘ​വും പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്പോ​ൾ കാ​ട്ടോ​ലി​യി​ൽ സം​ശ​യം തോ​ന്നി ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.