ഫൊ​റോ​ന ട്ര​സ്റ്റി പാ​രീ​ഷ് കൗ​ൺ​സി​ൽ സം​യു​ക്ത യോ​ഗം
Sunday, March 3, 2024 3:04 AM IST
രാ​ജാ​ക്കാ​ട്: ഇ​ടു​ക്കി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജാ​ക്കാ​ട് ഫൊ​റോ​ന​യി​ലെ വി​വി​ധ പ​ള്ളി​ക​ളി​ലെ പാ​രീ​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടേെയും കൈ​ക്കാ​ര​ന്മാ​രു​ടെയും സം​യു​ക്ത യോ​ഗം രാ​ജാ​ക്കാ​ട് ദി​വ്യ​ജ്യോ​തി പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്നു. രൂ​പ​ത​യു​ടെ സ്ഥി​തി​വി​വ​രക്ക​ണ​ക്കു​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും റി​പ്പോ​ർ​ട്ടു​ക​ളും യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.​

വ​ർ​ധി​ച്ചുവ​രു​ന്ന വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഇ​ടു​ക്കി​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും അ​തി​നാ​യി പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ൽ നി​ർദേ​ശ​ച്ചു. ​രാ​ജാ​ക്കാ​ട് രാ​ജ​കു​മാ​രി, മു​രി​ക്കും​തൊ​ട്ടി, വ​ട്ട​പ്പാ​റ, ചെ​മ്മ​ണ്ണാ​ർ, കാ​ന്തി​പ്പാ​റ സ്ലീ​വാ​മ​ല, ജോ​സ്ഗി​രി ഇ​ട​വ​ക​ക​ളി​ലെ പ്ര​തി​നി​ധി​ക​ളാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.​

ഇ​ടു​ക്കി ബിഷപ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, മോ​ൺ.​ ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, ചാ​ൻ​സ​ല​ർ ഡോ.​ തോ​മ​സ് പ​ഞ്ഞി​ക്കു​ന്നേ​ൽ, പ്രൊ​ക്കു​റേ​റ്റ​ർ ഫാ. ​ജോ​സ് ത​ച്ചു​കു​ന്നേ​ൽ, ഫൊ​റോ​ന വി​കാ​രി ഫാ.​ ജോ​ബി വാ​ഴ​യി​ൽ, കോ-​ഒാ​ർഡി​നേ​റ്റ​ർ​മാ​രാ​യ ഫാ. ​ജെ​യിം​സ് കാ​വു​ങ്ക​ൽ, ജോ​ർ​ജ് കോ​യി​ക്ക​ൽ, ഷാ​ജി വൈ​ക്ക​ത്തു​പ​റ​മ്പി​ൽ, ഡോ​ൺ നി​ര​വ​ത്ത്, ഫാ.​ ജോ​യ​ൽ വ​ള്ളി​ക്കാ​ട്ട്, ഫാ.​ ജെ​യി​ൻ ക​ണി​യോ​ടി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.