കുരിശുപള്ളി വെഞ്ചരിപ്പ് നടത്തി
1466418
Monday, November 4, 2024 4:16 AM IST
കട്ടപ്പന: കാഞ്ചിയാർ പേഴുംകണ്ടം ഇടവകയുടെ യൂദാശ്ലീഹായുടെ കുരിശുപള്ളി വെഞ്ചരിപ്പ് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു. കാഞ്ചിയാർ പള്ളിക്കവലയ്ക്ക് സമീപമാണ് കുരിശുപള്ളി നിർമിച്ചിരിക്കുന്നത്.
ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാളും തുടങ്ങി. ബിഷപ്പിനെ ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. ജോസഫ് വെട്ടുകല്ലേൽ നേതൃത്വം വഹിച്ചു.