പോക്സോ കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം
1547700
Sunday, May 4, 2025 4:31 AM IST
ഇടുക്കി: പ്രായപൂർത്തിയാകാത്തതും മാനസിക വെല്ലുവിളി നേരിടുന്നതുമായ പെണ്‍കുട്ടിയെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത പ്രതിക്ക് ഇരട്ട ജീവപര്യന്തം. വട്ടവട കോവില്ലൂർ, പഴത്തോട്ടം സ്വദേശി കുരുവി എന്ന് വിളിക്കുന്ന ആന്റണിക്കാണ് (32) ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ഇരട്ട ജീവപര്യന്തവും 3,11,000 രൂപ പിഴയും വിധിച്ചത്.
ഓഗസ്റ്റ് നാലിനായിരുന്നു സംഭവം. ദേവികുളം പോലീസ് ഇൻസ്പെക്ടർമാരായിരുന്ന എസ്. ശിവലാൽ, എസ്. ജയകുമാർ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അതിജീവിതയ്ക്കായി പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.