വൈഎംസിഎ ഗസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തു
1547696
Sunday, May 4, 2025 4:31 AM IST
മൂലമറ്റം: രജതജൂബിലി ആഘോഷിക്കുന്ന അറക്കുളം വൈഎംസിഎയുടെ ഗസ്റ്റ് ഹൗസ് കാഞ്ഞാർ തോട്ടുങ്കൽ ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. തൊടുപുഴ സബ് റീജണ്‍ ചെയർമാൻ ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. വൈഎംസിഎ ശാഖാ പ്രസിഡന്റ് സണ്ണി കൂട്ടുങ്കൽ അധ്യക്ഷത വഹിച്ചു. സബ് റീജണ്‍ കണ്‍വീനർ ജോയി പാടത്തിൽ, ബിഷപ് വയലിൽ നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസി കുളമാക്കൽ, അനഘ, വിക്ടർ ആലനോലിക്കൽ, ജോസ് ഇടക്കര എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന ജിഎൻഎം നഴ്സിംഗ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മൂലമറ്റം ബിഷപ് വയലിൽ നഴ്സിംഗ് സ്കൂളിലെ ഡീന മാത്യുവിനെ ചടങ്ങിൽ ആദരിച്ചു.