ഓള് കേരള ടെയ്ലേഴ്സ് അസോ. ജില്ലാ സമ്മേളനം
1547921
Sunday, May 4, 2025 11:31 PM IST
നെടുങ്കണ്ടം: ഓള് കേരള ടെയ്ലേഴ്സ് അസോസിയേഷന് (എകെടിഎ) ജില്ലാ സമ്മേളനം കൂട്ടാറില്‍ നടന്നു. കൂട്ടാര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് സതികുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ 16 ഏരിയകളില്‍നിന്നുള്ള 300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ലഹരി മാഫിയയെ കര്‍ശനമായി നേരിടണമെന്നും കേരളത്തിലെ വനനിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തി വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നത് തടയണമെന്നും തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും പെന്ഷന് 5000 രൂപ ആയി വര്‍ധിപ്പിക്കണമെന്നും സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കമ്പംമെട്ട് ഏരിയാ സെക്രട്ടറി ഒ.ആര്. ശശിധരന്, പ്രസിഡന്റ് സാലി ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.