കെജിഡിഎ സംസ്ഥാന സമ്മേളനം ഇന്ന്
1547348
Friday, May 2, 2025 11:55 PM IST
തൊടുപുഴ: കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്നും നാളെയും തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് പതാക ഉയർത്തൽ. തുടർന്നു നടക്കുന്ന സമ്മേളനം വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡി. ബിനിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് പി.കെ. ബിജു, നഗരസഭാ ചെയർമാൻ കെ. ദീപക്, എൻ. കൃഷ്ണകുമാർ, ടി.ആർ. സോമൻ, പി.പി. ജോയി എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന സെമിനാർ ജയചന്ദ്രൻ കല്ലുങ്കൽ ഉദ്ഘാടനം ചെയ്യും. ബഷീർ വി. മുഹമ്മദ് അധ്യക്ഷത വഹിക്കും. നാലിന് പ്രകടനം. തുടർന്നു നടക്കുന്ന സമ്മേളനം കെ. സലിംകുമാർ ഉദ്ഘാടനം
നാളെ പാപ്പൂട്ടി ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം എം.എം. നജീം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പുറംകരാർ വ്യവസ്ഥ ഒഴിവാക്കുക, റേഷ്യോ പ്രമോഷൻ അനുവദിക്കുക, ഡ്രൈവർമാരുടെ വിദ്യാഭ്യാസ യോഗ്യത ഉയർത്തുക, ടെക്നിക്കൽ വിഭാഗത്തിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിക്കും. പത്രസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ഡി. ബിനിൽ, ജനറൽ കണ്‍വീനർ ബഷീർ വി. മുഹമ്മദ്, സംസ്ഥാന പ്രസിഡന്റ് പി.കെ. ബിജു, ജനറൽ സെക്രട്ടറി വി. വിനോദ്, കെ. സുധീർ എന്നിവർ പങ്കെടുത്തു.