പള്ളിത്തിരുനാളുകൾ
1547358
Friday, May 2, 2025 11:56 PM IST
മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളി
മുരിക്കാശേരി: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഇടവക തിരുനാൾ ഇന്നും നാളെയും ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസ് നരിതൂക്കിൽ, അസി. വികാരി ഫാ. സേവ്യർ മേക്കാട്ട് എന്നിവർ അറിയിച്ചു. ഇന്ന് രാവിലെ 6.15ന് തിരുനാൾ കൊടിയേറ്റ്, വിശുദ്ധ കുർബാന - മോണ്‍. ജോസ് പ്ലാച്ചിക്കൽ, അന്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം നാലിന് ലദീഞ്ഞ്, തിരുനാൾ കുർബാന - ഫാ. ജോസഫ് പാറക്കടവിൽ, പ്രദക്ഷിണം കോളജ് കുരിശുപള്ളിയിലേക്ക്, തിരുനാൾ സന്ദേശം - റവ. ഡോ. ബെന്നോ പുതിയാപറന്പിൽ.
നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന - അന്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം 3.45ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന - ഫാ. മാത്യു ചെറുപറന്പിൽ, സന്ദേശം - ഫാ. ജോയ്സ് അഴിമുഖം, 5.30ന് പ്രദക്ഷിണം. സമാപന പ്രാർഥന, ഗാനമേള - പത്തനംതിട്ട ബിബി ഓഡിയോസ്.
പുറക്കയം സെന്റ് ജോസഫ് പള്ളി
പുറക്കയം: സെന്റ് ജോസഫ് പള്ളിയിൽ ഇടവക തിരുനാളിനു കൊടിയേറി. തിരുനാൾ നാളെ സമാപിക്കുമെന്ന് വികാരി ഫാ. ജോർജ് കൊച്ചുപറന്പിൽ അറിയിച്ചു. ഇന്ന് വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. തോമസ് തെക്കേമുറി, സെമിത്തേരി സന്ദർശനം. നാളെ ഉച്ചകഴിഞ്ഞ് 2.30ന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. തോമസ് തെക്കേൾ, അഞ്ചിന് പ്രദക്ഷിണം, സ്നേഹവിരുന്ന്, ഏഴിന് ഗാനമേള - ഹെവൻലി വോയ്സ് പത്തനംതിട്ട.
ഗിരിജ്യോതി വി. യുദാ തദേവൂസ് ആശ്രമം
കുമളി: കുമളി ഗിരിജ്യോതി ആശ്രമത്തിൽ വിശുദ്ധ യൂദാ തദേവൂസ് ശ്ലീഹായുടെ തിരുനാൾ തുടങ്ങി. നാളെ സമാപിക്കുമെന്ന് ആശ്രമം സുപ്പീരിയർ ഫാ. സേവ്യർ കിഴക്കേമ്യാലിൽ സിഎംഐ അറിയിച്ചു. ദിവസവും ഉച്ചകഴിഞ്ഞ് 2.30ന് ആരാധന, വിശുദ്ധ കുർബാന, നൊവേന, വിശുദ്ധ കുർബാനയുടെ ആശീർവാദം. നാളെ രാവിലെ 6.30 ന് ജപമാല, വിശുദ്ധ കുർബാന, ലദീഞ്ഞ്, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം, സ്നേഹവിരുന്ന്.
ആനവിലാസം സെന്റ് ജോർജ് പള്ളി
കുമളി: ആനവിലാസം സെന്റ് ജോർജ് പള്ളിയിൽ തിരുനാളിന് കൊടിയേറി. നാലിനു സമാപിക്കും. ഇന്ന് രാവിലെ എട്ടിന് വിശുദ്ധ കുർബാന (രോഗികൾക്കും പ്രായമായവർക്കും വേണ്ടി), വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, 6.45ന് പ്രദക്ഷിണം വള്ളിയാംതടം പന്തലിലേക്ക്, രാത്രി എട്ടിന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിന്റെ ഗാനമേള.
നാളെ രാവിലെ ഏഴിനും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന, 6.15ന് ടൗണ്‍ കുരിശടിയിലേക്ക് പ്രദക്ഷിണം, 7.50ന് സ്നേഹവിരുന്ന്.