പിക്കപ്പ്വാനും കാറും കൂട്ടിയിടിച്ചു അഞ്ചു പേർക്കു പരിക്ക്
1547702
Sunday, May 4, 2025 4:31 AM IST
വണ്ടിപ്പെരിയാർ: പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്. ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് അപകടം ഉണ്ടായത്. കുമളിയിൽനിന്നു കോട്ടയത്തേക്കു പോവുകയായിരുന്ന കാറും തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. വണ്ടിപ്പെരിയാർ 57ാം മൈലിന് സമീപത്താണ് സംഭവം.
കാറിൽ ഉണ്ടായിരുന്ന കോട്ടയം കോരുത്തോട് സ്വദേശികളായ ജോർജ് (62), അന്നമ്മ (82), ജോളമ്മ (46), അഞ്ജല ജോൺ (21), ജോസഫ് (85), പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന കുമളി ഒന്നാമൈൽ സ്വദേശി വിജയരാജ് (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.