ദന്പതികൾ ജേതാക്കൾ
1547699
Sunday, May 4, 2025 4:31 AM IST
കുമളി: നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് ആൻഡ് സ്പോർട്സ് ഫെഡറേഷൻ ഹിമാചലിലെ ധർമശാലയിൽ സംഘടിപ്പിച്ച ഏഴാമത് നാഷണൽ ഗെയിംസ്-2025 പഞ്ചഗുസ്തി മത്സരത്തിൽ (40 വയസിനു മുകളിൽ 75 കിലോ ഭാരം) ഇടുക്കി കുമളി സ്വദേശി ലിയോ ഇ. മാത്യു ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഉത്തർപ്രദേശ് സ്വദേശി ഗുപ്തർ രാജിനോടാണ് ലിയോ ഇ. മാത്യു പഞ്ചഗുസ്തിയിൽ ബലപരീക്ഷണം നടത്തിയത്. ഭാര്യ എം.ആർ. അനു (ജവഹർ നവോദയ സ്കൂൾ എറണാകുളം) ഇവിടെ നടന്ന 40 വയസിനു മുകളിൽ പ്രായമുള്ളവരുടെ കബഡി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കേരള ടീം അംഗമാണ്.