സ്വകാര്യ ബസിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്
1547690
Sunday, May 4, 2025 4:31 AM IST
മുട്ടം: റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കാൽനട യാത്രക്കാരിക്ക് സ്വകാര്യബസ് ഇടിച്ച് ഗുരുതര പരിക്കേറ്റു. മുട്ടം പ്ലാംപറന്പിൽ അന്നമ്മ ഫ്രാൻസിസി (65 ) നാണ് പരിക്കേറ്റത്. തലയ്ക്കും വാരിയെല്ലിനും സാരമായി പരിക്കേറ്റ അന്നമ്മയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഏഴോടെ മുട്ടം ടൗണിന് സമീപമായിരുന്നു അപകടം. തൊടുപുഴ-മൂലമറ്റം റൂട്ടിൽ സർവീസ് നടത്തുന്ന ശക്തി എന്ന സ്വകാര്യ ബസാണ് അന്നമ്മയെ ഇടിച്ചത്.