ഹോളിഫാമിലി കോളജിൽ ഗ്രാജ്യുവേഷൻ സെറിമണി
1547915
Sunday, May 4, 2025 11:31 PM IST
തൊടുപുഴ: മുതലക്കോടം ഹോളിഫാമിലി നഴ്സിംഗ് കോളജിൽ ബിഎസ്സി നഴ്സിംഗ് വിദ്യാർഥികളുടെ ഗ്രാജ്യുവേഷൻ സെറിമണിയും അവാർഡ് ദാനവും നടത്തി. കോതമംഗലം ജ്യോതി പ്രൊവിൻഷ്യൽ സുപ്പിരിയർ സിസ്റ്റർ ലിസി മാത്യു തെക്കേക്കൂറ്റ് എസ്എച്ച് അധ്യക്ഷത വഹിച്ചു.
മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് കോളജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ. നമിത സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ജയൻ ജയിംസ്, പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സിസ്റ്റർ ഡോ. ഷോളി ഫ്രാൻസിസ് എസ്എച്ച് മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.