മിഷൻവയലിൽ പുലിസാന്നിധ്യം: പ്രദേശവാസികൾ ആശങ്കയിൽ
1547352
Friday, May 2, 2025 11:56 PM IST
മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ മിഷൻ ഭാഗത്ത് പുലിയുടെ സാന്നിധ്യം. മിഷൻവയൽ പെരിയവയലിലാണ് ഇന്നലെ രാത്രി ഒന്പതോടെ പുലിയെ കണ്ടത്. പ്രദേശവാസിയായ എസ്. രാജ വീട്ടിലേക്കു പോകുന്നതിനിടെയാണ് പാലത്തിനു സമീപം പുലിയെ കണ്ടെത്തിയത്. പ്രദേശവാസികൾ വനം വകുപ്പിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ഇവരെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
കാൽപ്പാടുകൾ നിരീക്ഷിച്ച് പുലിയാണെന്ന് ഉറപ്പ് വരുത്തി. പ്രദേശത്ത് നിരവധി പേരാണ് കന്നുകാലി വളർത്തലിലൂടെ ഉപജീവനം നടത്തുന്നത്. പ്രദേശത്തെ പുലിയുടെ സാന്നിധ്യം ജീവനും സ്വത്തിനും ഭീഷണിയായി മാറുന്ന സാഹചര്യത്തിൽ പുലിയെ പിടികൂടി ഉൾവനങ്ങളിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.