വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി യുഡിഎഫ് അംഗങ്ങൾ ബഹിഷ്കരിച്ചു
1547689
Sunday, May 4, 2025 4:31 AM IST
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ തൊഴിലുറപ്പ് എഇ നിയമനം മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാരോപിച്ച് യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് അജണ്ട വച്ച് കമ്മിറ്റികൂടി ഇന്റർവ്യൂ തീയതി തീരുമാനിക്കാതെയാണ് ഇന്റർവ്യു നടത്തിയതെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. ഇന്റർവ്യൂവിൽ പങ്കെടുത്തത് പഞ്ചായത്ത് പ്രസിഡന്റിന്റെ മകൻ മാത്രമാണ്.
ഇന്റർവ്യൂ വിവരം പഞ്ചായത്തംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കാതെ പ്രസിഡന്റ് മകനെ നിയമിക്കുന്നതിനായി തീരുമാനമെടുക്കുകയായിരുന്നെന്നാണ് ആരോപണം.
ക്രമവിരുദ്ധനിയമനം റദ്ദ് ചെയ്ത് നിയമപരമായി ഇന്റർവ്യൂ നടത്തി അർഹരായവരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, ഇത് അംഗീകരിക്കാൻ പ്രസിഡന്റ് തയാറാകാതെ വന്നതോടെ യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി അംഗങ്ങളായ വിൻസന്റ്് വള്ളാടി, ടിന്റു സുഭാഷ്, ആലീസ് ജോസ്, ഏലിയാമ്മ ജോയി, സെലിൻ വിത്സൺ, കുട്ടായി കറുപ്പൻ, പി.വി. അജേഷ് കുമാർ എന്നിവർ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു.