ടെയ്ലേഴ്സ് അസോ. ജില്ലാ സമ്മേളനം ഇന്ന്
1547686
Sunday, May 4, 2025 4:31 AM IST
നെടുങ്കണ്ടം: ഓള് കേരള ടെയ്ലേഴ്സ് അസോസിയേഷൻ (എകെടിഎ) ജില്ലാ സമ്മേളനം ഇന്ന് കൂട്ടാറില്‍ നടക്കുമെന്ന് ഭാരവാഹികള്അറിയിച്ചു. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ, ജില്ലാ പ്രസിഡന്റ് കെ.വി. രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സി. ബാബു ഉത്ഘാടനം ചെയ്യും.
സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സതികുമാര്‍, ജില്ലാ സെക്രട്ടറി ബി. മനോഹരന്, ട്രഷര്‍ ടി.കെ. സുനില്‍കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം അബ്ദുല്‍ഖാദര്‍ എടവിലങ്ങ് തുടങ്ങിയവര്‍ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് പ്രകടനവും നടത്തും.
ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി എകെടിഎ ജില്ലാ പ്രസിഡന്റ് കെ.വി. രാജു, സെക്രട്ടറി ബി. മനോഹരന്, ട്രഷര്‍ ടി.കെ. സുനില്‍കുമാര്‍, കമ്പംമെട്ട് ഏരിയാ സെക്രട്ടറി ഒ.ആര്. ശശിധരന് എന്നിവര്‍ അറിയിച്ചു.