മേയ്ദിന റാലി
1547356
Friday, May 2, 2025 11:56 PM IST
കട്ടപ്പന: സംയുക്ത ട്രേഡ് യൂണിയന് കട്ടപ്പനയില്‍ മേയ്ദിന റാലിയും പതാക ഉയര്‍ത്തലും സമ്മേളനവും നടത്തി. വിവിധ കേന്ദ്രങ്ങളില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.ആര്. സജി, കട്ടപ്പന ഏരിയാ സെക്രട്ടറി മാത്യു ജോര്‍ജ്, സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി. ആര്. ശശി, സിഐടിയു കട്ടപ്പന ഏരിയാ സെക്രട്ടറി എം.സി. ബിജു, പ്രസിഡന്റ് ടോമി ജോര്‍ജ്, നേതാക്കളായ സി.ആര്. മുരളി, അഡ്വ. വി. എസ്. അഭിലാഷ്, അനിത റെജി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി.