മേയ്ദിന റാലി നടത്തി
1547353
Friday, May 2, 2025 11:56 PM IST
കോട്ടയം: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് ജോലി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തണമെന്ന് കേരള കോണ്ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു. നാഷണൽ സെക്യൂരിറ്റി സ്റ്റാഫ് യൂണിയൻ-എമ്മിന്റെ അഞ്ചാമതു വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയ്ദിനത്തോടനുബന്ധിച്ചു റാലിയും നടത്തി. സംഘടന സംസ്ഥാന പ്രസിഡന്റ് ടോമി ടി. തീവളളി അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല മുഖ്യപ്രഭാഷണം നടത്തി. പ്രതിമാസം 21,000 രൂപ ശന്പളം നിശ്ചയിക്കുക, അപകട ഇൻഷുറൻസ് ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
കെ.എം. മാണി ഹാളിൽ നടന്ന യോഗത്തിൽ ജോസുകുട്ടി പൂവേലി, ആർ. സുരേഷ്, ജോർജ് അന്പഴം, കെ.എൻ. ജയറാം, സന്തോഷ് കല്ലറ, റിട്ട. ഡെപ്യൂട്ടി ലേബർ കമ്മിഷണർ പി.എൻ. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.