മുഖ്യമന്ത്രി രാജിവയ്ക്കണം
1547347
Friday, May 2, 2025 11:55 PM IST
തൊടുപുഴ: ഭരണതലത്തിലെ അഴിമതിക്കുപുറമെ സ്വന്തം മകളുടെ കന്പനി ഉപയോഗിച്ചും കോടികൾ തട്ടിയെടുത്ത പിണറായി വിജയൻ മുഖ്യമന്ത്രിക്കസേരയിൽ കടിച്ചുതൂങ്ങാതെ രാജിവയ്ക്കണമെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ആവശ്യപ്പെട്ടു. രാജീവ് ഭവനിൽ ഡിസിസി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരിമണൽ കന്പനിയിൽനിന്നു കോടിക്കണക്കിനു രൂപ മാസപ്പടി വാങ്ങിയ കേസിൽ വീണ വിജയൻ കുറ്റക്കാരിയാണെന്ന് ഇതിനോടകം വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിക്കഴിഞ്ഞു. ബിജെപിയുമായി രഹസ്യചർച്ച നടത്തി സിപിഎം ബന്ധം ഉൗട്ടിയുറപ്പിച്ച എഡിജിപി എം.ആർ. അജിത്കുമാറിനെ ഒപ്പം നിർത്തി ഡിജിപിയാക്കാനുള്ള വഴികൾ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ, നേതാക്കളായ റോയി കെ. പൗലോസ്, എ.കെ. മണി, തോമസ് രാജൻ, എം.കെ. പുരുഷോത്തമൻ, നിഷ സോമൻ, പി.വി. സ്കറിയ, ജോണ്‍ നെടിയപാല, എം.ഡി. അർജുനൻ, ജി. മുനിയാണ്ടി, ഇന്ദു സുധാകരൻ, സി.പി. കൃഷ്ണൻ, എൻ.ഐ. ബെന്നി, ഷിബിലി സാഹിബ്, അരുണ്‍ പൊടിപാറ, ബിജോ മാണി, ലീലമ്മ ജോസ് തുടങ്ങിയവര പ്രസംഗിച്ചു.