മണ്‍തിട്ട ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ
1547694
Sunday, May 4, 2025 4:31 AM IST
വെള്ളിയാമറ്റം: പഞ്ചായത്തിലെ വെട്ടിമറ്റത്ത് റോഡിന്റെ വശം കനത്ത മഴയിൽ ഇടിഞ്ഞുവീണ് ത്രാകണ്ടത്തിൽ ചാക്കോയുടെ വീട് അപകടാവസ്ഥയിലായി. ഇതോടൊപ്പം കുടിവെള്ള പൈപ്പും പൊട്ടി മണ്ണും ചെളിയും വീട്ടിലേക്ക് വീഴുകയാണ്. വീടിനു മുകളിലുള്ള മണ്‍തിട്ട ഏത് നിമിഷവും വീട്ടിലേക്ക് പതിക്കാവുന്ന സ്ഥിതിയാണുള്ളത്.
രാത്രികാലങ്ങളിൽ മഴ പെയ്യുന്നതും റോഡിലെ വെള്ളം വീട്ടിലേക്ക് പതിക്കുന്നതും ദുരിതം വർധിപ്പിക്കുന്നു. രാത്രിയിൽ ഭയപ്പാടോടെ കഴിയുകയാണ് ഈ കുടുംബം. പ്രശ്നത്തിന് അടിയന്തരമായി പരിഹാരം ഉണ്ടാക്കണമെന്ന് കേരള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തംഗം പ്രഫ.എം.ജെ. ജേക്കബ് സ്ഥലം സന്ദർശിച്ചു.