സൈക്കിൾറാലിയും പരിശീലന ക്യാന്പും നാളെ
1547687
Sunday, May 4, 2025 4:31 AM IST
വണ്ടൻമേട്: സ്പോർട്സാണ് ലഹരി എന്ന മുദ്രാവാക്യവുമായി ദേശീയ കായികവേദിയും ജില്ലാ സൈക്ലിംഗ് അസോസിയേഷനും ചേർന്ന് നാളെ രാവിലെ 10ന് ചേറ്റുകുഴിയിൽ ലഹരിവിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിക്കും. ജില്ലാ സ്പോർട്സ് കൗണ്‍സിൽ, നവജീവൻ സൈക്ലിംഗ് ക്ലബ്, എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ലഹരിവിരുദ്ധ സന്ദേശ സൈക്കിൾ റാലി വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരിൽ ഉദ്ഘാടനം ചെയ്യും.
ക്ലബ് പ്രസിഡന്റ് രഘു കുന്പളന്താനം അധ്യക്ഷത വഹിക്കും. എക്സൈസ് ഇൻസ്പെക്ടർ ജി. വിജയകുമാർ സന്ദേശം നൽകും. ജില്ലാ സ്പോർട്സ് കൗണ്‍സിൽ സെക്രട്ടറി പി.എ. ഷാജിമോൻ ക്യാന്പ് ഉദ്ഘാടനം ചെയ്യും. കേരള സൈക്ലിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ, ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോർളി കുര്യൻ, സെക്രട്ടറി എ.പി. മുഹമ്മദ് ബഷീർ തുടങ്ങിയവർ പ്രസംഗിക്കും.