ഇടുക്കി ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷൻ: അഡ്വ. സിബി ജോസഫ് ബാർ അസോ. പ്രസിഡന്റ്
1547692
Sunday, May 4, 2025 4:31 AM IST
തൊടുപുഴ: ഇടുക്കി ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വ. സിബി ജോസഫ് തിരുതാളിലും സെക്രട്ടറിയായി അഡ്വ. ഷാജി ജോസഫ് പുളിക്കലും തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ. ജിബോയി ചെറിയാൻ-ട്രഷറർ, അഡ്വ. അനന്തം-ജോയിന്റ് സെക്രട്ടറി എന്നിവരാണ് മറ്റുഭാരവാഹികൾ.
ഇടുക്കി ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് ജഡ്ജി ശശികുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ന്യായാധിപന്മാരും സീനിയർ അഭിഭാഷകരും അടക്കമുള്ളമുള്ളവർ പങ്കെടുത്തു. സീനിയർ അഭിഭാഷകരായ അഡ്വ. കെ.ടി. തോമസ്, സി.കെ. വിദ്യാസാഗർ, ബാർ കൗണ്‍സിൽ മെംബർ അഡ്വ. ജോസഫ് ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.